
Perinthalmanna Radio
Date: 29-04-2026
പെരിന്തൽമണ്ണ: കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാശ്മീരിലേക്ക് വിനോദയാത്ര പോയ പെരിന്തൽമണ്ണ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ചാത്തല്ലൂർ ഹൗസിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (61) ആണ് ശ്രീനഗറിൽ വെച്ച് മരണപ്പെട്ടത്.
പെരിന്തൽമണ്ണയിലെ ട്രാവൽ ഏജൻസി വഴി കാശ്മീരിൽ എത്തിയതായിരുന്നു സംഘം. യാത്രയ്ക്കിടെ പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ട റഷീദിനെ ഉടൻ തന്നെ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലർച്ചെ ആറു മണിയോടെയാണ് മരണവിവരം നാട്ടിലറിയുന്നത്. സന്തോഷകരമായി തുടങ്ങിയ ഉല്ലാസയാത്ര സഹയാത്രികന്റെ അപ്രതീക്ഷിത വേർപാടോടെ വലിയ ദുഃഖത്തിലായി. ശ്രീനഗർ മെഡിക്കൽ കോളേജിലുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രി എട്ടു മണിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
