Tag: 290426

കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Local

കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Perinthalmanna RadioDate: 29-04-2026 യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. നാല് വരെ സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.AXIS MY INDIA എക്സിറ്റ് പോൾ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 49-62 വരെയും എൻഡിഎയ്ക്ക് 0-3 വരെയും പ്രവചിക്കുന്നു. പീ മാർക്കിന്റെ എക്സിറ്റ് പോൾ ഫലവും തുടർ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 62-69 സീറ്റുകൾ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്...
സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് 1 മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

Local

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് 1 മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 29-04-2026 ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കുനൂരിൽ നിന്ന് ഊട്ടിയിൽ എത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്.മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുര...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വരും

Local

നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വരും

Perinthalmanna RadioDate: 29-04-2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. ഇതോടെ മുന്നണികളുടെ ഉത്കണ്ഠ പാരമ്യത്തിലെത്തും; വരുംദിവസത്തെ രാഷ്ട്രീയചർച്ചകളും അതിൽ കേന്ദ്രീകരിച്ചാകും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്; ഫലം വന്നപ്പോൾ അതു യാഥാർഥ്യമാകുകയും ചെയ്തു. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ഉദ്വേഗമേറെ.2021ലെ 11 എക്സിറ്റ് പോൾ ഫലങ്ങളിൽ ആറും എൽഡിഎഫിന് അനുകൂലമായിരുന്നു. 84–92, 104–120, 93–111, 72–79, 72–80, 71–77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങൾ. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 11ൽ ഒരു എക്സിറ്റ് പോളിൽ...
വിനോദയാത്ര പോയ പെരിന്തൽമണ്ണ സ്വദേശി കാശ്മീരിൽ വെച്ച് മരണപ്പെട്ടു

Local

വിനോദയാത്ര പോയ പെരിന്തൽമണ്ണ സ്വദേശി കാശ്മീരിൽ വെച്ച് മരണപ്പെട്ടു

Perinthalmanna RadioDate: 29-04-2026പെരിന്തൽമണ്ണ: കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാശ്മീരിലേക്ക് വിനോദയാത്ര പോയ പെരിന്തൽമണ്ണ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ചാത്തല്ലൂർ ഹൗസിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (61) ആണ് ശ്രീനഗറിൽ വെച്ച് മരണപ്പെട്ടത്.പെരിന്തൽമണ്ണയിലെ  ട്രാവൽ ഏജൻസി വഴി കാശ്മീരിൽ എത്തിയതായിരുന്നു സംഘം. യാത്രയ്ക്കിടെ പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ട റഷീദിനെ ഉടൻ തന്നെ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലർച്ചെ ആറു  മണിയോടെയാണ് മരണവിവരം നാട്ടിലറിയുന്നത്. സന്തോഷകരമായി തുടങ്ങിയ ഉല്ലാസയാത്ര സഹയാത്രികന്റെ അപ്രതീക്ഷിത വേർപാടോടെ വലിയ ദുഃഖത്തിലായി. ശ്രീനഗർ മെഡിക്കൽ കോളേജിലുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രി എട്ടു മണിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്...
ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പുനഃപരീക്ഷ തുടങ്ങി

Local

ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പുനഃപരീക്ഷ തുടങ്ങി

Perinthalmanna RadioDate: 29-04-2026 പൊതു വിദ്യാലയങ്ങളിലെ ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ ആരംഭിച്ചു. ഒരാഴ്ച നീണ്ട പഠന പിന്തുണ ക്ലാസിനു ശേഷമാണ് പരീക്ഷ. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ചു നടത്തുന്ന പരീക്ഷകൾ നാളെ അവസാനിക്കും. ഇവരെക്കൂടി ഉൾപ്പെടുത്തിയാകും സ്ഥാനക്കയറ്റം നേടിയ വിദ്യാർഥികളുടെ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കുക.വാർഷിക പരീക്ഷയുടെ ആകെ മാർക്കിന്റെയും സമയത്തിന്റെയും പകുതിയാണ് പുനഃപരീക്ഷയ്ക്ക്. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കി നൽകുന്ന ചോദ്യപ്പേപ്പറുകളിൽ, സ്കൂൾ തലത്തിൽ നടത്തിയ പഠന പിന്തുണ ക്ലാസുകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി പരീക്ഷ നടത്താനാണ് നിർദേശം. കന്നഡ, തമിഴ് മീഡിയം ചോദ്യപ്പേപ്പറുകൾ സ്‌കൂൾ തലത്തിൽ തന്നെ തയാറാക്കണം. പുനഃപരീക്ഷയുടെ മാർക്കുകൾ സമ്പൂർണ പ്ലസ് പോർട്...
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Local

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 29-04-2026 കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്.രണ്ടാം വളവിനടുത്ത് കൾവ‍ർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ..................................................
കൃഷിയിടത്തിൽ കർഷകൻ മരിച്ചനിലയിൽ; വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റെന്ന് സംശയം

Local

കൃഷിയിടത്തിൽ കർഷകൻ മരിച്ചനിലയിൽ; വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റെന്ന് സംശയം

Perinthalmanna RadioDate: 29-04-2026 പെരിന്തൽമണ്ണ ∙ പരിയാപുരം പട്ടിക്കുന്ന് കൃഷിയിടത്തിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, വാഴത്തോട്ടത്തിൽ പന്നിശല്യം തടയാൻ കെട്ടിയ വൈദ്യുതവേലിയിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മരിച്ച അബ്‌ദുൽ അസീസ് ഏറെക്കാലമായി പാട്ടഭൂമിയിൽ കൃഷിചെയ്‌തു വരുന്നുണ്ട്. ഇത്തവണ വാഴക്കൃഷിയാണ് ചെയ്‌തിരുന്നത്. മേഖലയിൽ പന്നിശല്യം രൂക്ഷമായിരുന്നു. ഇതു തടയാൻ വൈദ്യുതവേലി പോലൊരു സംവിധാനം ഒരുക്കിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.അബ്‌ദുൽ അസീസിന്റെ മൃതദേഹത്തിലെ ഇടതു കയ്യിൽ ടോർച്ചും സമീപം തന്നെ വെട്ടുകത്തിയും കിടപ്പുണ്ട്. ഇതേ ഭാഗത്ത് തൊട്ടടുത്തു തന്നെയാണ് ഒരു പന്നിയും ചത്തുകിടന്നത്. രാത്രിയിലാണ് സംഭവം നടന്നതെന്നാണു കരുതുന്നത്.പന്നിയെ കണ്ട് പിറകെ കൂടിയ അബ്‌ദുൽ അസീസും പന്നിയും വേലിയിൽ നിന്ന് ഷോക്കേറ്റു വീണതാകാമെന്നാണ് കരുതുന്നത്. സമീപത്ത്...