
Perinthalmanna Radio
Date: 29-04-2026
ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് 1ന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം.
മേയ് 1 മുതൽ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്ക് കോത്തഗിരി വഴിയും തിരിച്ചുവിടും. മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി ഊട്ടിയിലെത്തണം. കുനൂരിൽ നിന്ന് ഊട്ടിയിൽ എത്തുന്ന ബസ്, വാൻ മുതലായവ ആവിനിലും ഗൂഡല്ലൂരിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപവും കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്‌സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്.
മുതുമലയിൽ നിന്നു മസിനഗുഡി വഴി ഊട്ടിക്കുള്ള വാഹനങ്ങൾക്കു നിയന്ത്രണം വരുന്നു. കല്ലട്ടി ചുരം കയറി ഊട്ടിയിൽ എത്താവുന്ന റോഡാണിത്. കല്ലട്ടി ചുരത്തിനു മുൻപ് സീഗൂർ പാലത്തിനു സമീപം ചെക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ഉദ്ദേശ്യം. കല്ലട്ടി ചുരം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ വരുന്നത്. ഇതോടെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലെത്താനാകൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
