തമിഴ്നാട്ടിൽ വിജയ് ബ്ലോക്ബസ്റ്റർ; 100 കടന്ന് ടിവികെ

Share to


Perinthalmanna Radio
Date: 04-05-2026

ചെന്നൈ∙ തമിഴ്നാട്ടിൽ കന്നിയങ്കത്തിൽ നൂറ് കടന്ന് തമിഴക വെട്രി കഴകം. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എഐഡിഎംകെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നില്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിൽ. 2529 വോട്ടുകൾക്ക് ടിവികെ സ്ഥാനാർഥി വി.എസ് ബാബു മുന്നിൽ. ചെപ്പോക്ക്–തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിൻ പിന്നിലാണ്. മണ്ഡലത്തിൽ 1244 വോട്ടിന് ടിവികെ സ്ഥാനാർഥിക്ക് ലീഡ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്ത് വിജയ്. പേരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 2990 വോട്ടിനും തിരുച്ചിറപ്പള്ളിയിൽ 3299 വോട്ടുകൾക്കും ലീഡ്. ടിവികെ മുന്നേറ്റത്തോടെ ക്യാംപുകളിൽ ആഹ്ലാദപ്രകടനം തുടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *